#stabbedcase | പിടികൂടാനെത്തിയ സിഐയെ കുത്തിയ സംഭവം; പ്രതി അനന്തുമാരി റിമാൻഡിൽ

#stabbedcase | പിടികൂടാനെത്തിയ സിഐയെ കുത്തിയ സംഭവം; പ്രതി അനന്തുമാരി റിമാൻഡിൽ
Dec 7, 2024 06:31 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) ഒല്ലൂരില്‍ ഇന്‍സ്പെക്ടറെ കുത്തിയ പ്രതി അനന്തുമാരിയെ കോടതി റിമാന്‍റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

ആക്രമണത്തിൽ പരിക്കേറ്റ സർക്കിൾ ഇൻസ്പെക്ടർ ഫര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി.

പടവരാട് കള്ള് ഷാപ്പില്‍ കത്തിക്കുത്ത് നടത്തി ഒളിവില്‍ പോയ അനന്തുമാരി എന്ന 24കാരന്‍ ഇന്നലെയാണ് തന്നെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ കത്തിയെടുത്തത്.

അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്തെ ഫാമില്‍ വച്ച്, ഒല്ലൂര്‍ സിഐ ഫര്‍ഷാദിനെയും സിവില്‍ പൊലീസ് ഓഫീസര്‍ വിനീതിനെയും അനന്തുമാരി ആക്രമിക്കുകയായിരുന്നു. സിഐയ്ക്ക് ചുമലിലാണ് കുത്തേറ്റത്.

പരിക്കേറ്റിട്ടും സിഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. കള്ളുഷാപ്പിലെ കത്തിക്കുത്ത് കേസിലും സിഐയെയും സംഘത്തെ ആക്രമിച്ച കേസിലും ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്.

വധശ്രമത്തിനാണ് കേസെടുത്തത്. കത്തിക്കുത്ത്, ലഹരി വില്‍പന എന്നിങ്ങനെ നേരത്തെ പന്ത്രണ്ട് കേസുകളില്‍ പ്രതിയായിരുന്നു അനന്തുമാരി. ഇയാൾക്കെതിരെ കാപ്പാ ചുമത്തിയിട്ടുമുണ്ട്.

അതിനിടെ പരിക്കേറ്റ സിഐയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇന്ന് രാവിലെ അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി.

#Incident #stabbing #CI #who #came #arrest #Accused #Ananthumari #remand

Next TV

Related Stories
#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

Dec 27, 2024 07:34 PM

#fined | ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്നു; കണ്ണൂര്‍ സ്വദേശിയായ പവിത്രന് പിഴയിട്ട് കോടതി

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍...

Read More >>
#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

Dec 27, 2024 07:33 PM

#keralagovernor | ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവ‍ർണർ പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെത്തും

ആർഎസ്എസിൽ നിന്ന് ബിജെപിയിലെത്തി ഗോവയിൽ പരിസ്ഥിതി മന്ത്രിയും സ്പീക്കറും ആയ ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ...

Read More >>
#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

Dec 27, 2024 07:25 PM

#arrest | പെരിങ്ങത്തൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം; നാദാപുരം സ്വദേശിയായ 19 കാരൻ ചൊക്ലി പൊലീസിൻ്റെ പിടിയിൽ

രണ്ട് ദിവസം മുമ്പാണ് എ.ടി.എമ്മിൽ ചെറിയ മൺവെട്ടി പോലുള്ള ആയുധമുപയോഗിച്ച് കവർച്ചാ ശ്രമം നടന്നത്. രാത്രി 1 മണിയോടെയായിരുന്നു...

Read More >>
#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

Dec 27, 2024 07:21 PM

#anshamseer | 'ഹലോ ഗയ്സ്...കമോൺ ഓൾ ആൻഡ് എൻജോയ്'; വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി സ്പീക്കർ എ.എൻ ഷംസീർ

യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി

Dec 27, 2024 07:17 PM

#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി

കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു....

Read More >>
#complaint |  കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി, അക്രമം ഓട്ടം വിളിച്ചിട്ട് പോകാത്തതിനാൽ

Dec 27, 2024 07:14 PM

#complaint | കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി, അക്രമം ഓട്ടം വിളിച്ചിട്ട് പോകാത്തതിനാൽ

പുതിയ ബസ്റ്റാന്ടിനടുത്തു നിന്ന് ഓട്ടം വിളിച്ചിട്ട് പോകാതിനാണത്രെ മൊകേരി സ്വദേശി...

Read More >>
Top Stories